Tuesday, 30 September 2014

സ്കൂള്‍ ബ്ളോഗ്

                                  സ്കൂള്‍ ബ്ളോഗ് ഉദ്ഘാടനം PTA പ്രസിഡന്‍റ്

സാക്ഷരം

                                  ......സാക്ഷരം ക്ളാസ്....







  






സാക്ഷരം പരിപാടി ഉദ്ഘാടനം സ്കൂള്‍ വികസനസമിതി ചെയര്‍മാന്‍ ശ്രീ ദിനചന്ദ്രന്‍ മാസ്റ്റര്‍ നിര്‍വഹിക്കുന്നു.......



Friday, 19 September 2014

Thursday, 11 September 2014

ഓണാഘോഷം '14.

ഓണാഘോഷവുമായി  ബന്ധപ്പെട്ട്  പി.ടി .എ, എസ് .എം.സി,എം. പി.ടി.എ, വികസനസമിതി,എന്നീ കമ്മറ്റികളുടെ യോഗം ചേര്‍ന്നു.കുട്ടികള്‍ശേഖരിക്കുന്ന നാടന്‍ പൂക്കള്‍
കൊണ്ടു ഒരുക്കുന്ന പൂക്കളം ,വിവിധകലാകായിക പരിപാടികള്‍  ഓണസദ്യഎന്നിവ നടത്താന്‍ തീരുമാനിച്ചു. ഓണസദ്യയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ
സ്ക്കൂളില്‍ വെച്ചുതയ്യാറാക്കുന്ന രീതി ടീച്ചര്‍ പറഞ്ഞു.വീട്ടില്‍ നിന്നും വിഭവങ്ങള്‍ തയ്യാറാക്കി കൊണ്ടു വരുന്ന കാര്യം അംഗങ്ങളിലൊരാള്‍ മുന്നോട്ടു വെച്ചങ്കിലും കൂട്ടായ്മയുടെ മഹത്വം  സ്കൂളില്‍ വെച്ച് ഒരുക്കുന്നതിലൂടെയാണെന്നും ,അതിലൂടെ ലഭിക്കുന്ന ഐക്യവും , സന്തോഷവും മറ്റൊന്നിനും ഇല്ലെന്ന തിരിച്ചറിവ് സ്കൂളില്‍  വെച്ച് തന്നെ സദ്യ ഒരുക്കാനുള്ള 
തീരുമാനത്തിലെത്തിച്ചു. യോഗത്തില്‍ വെച്ച് അംഗങ്ങള്‍ സാധനങ്ങളും മറ്റും സ്പോണ്‍സര്‍ ചെയ്യുകയും, തലേന്നാള്‍ തന്നെ അവ സ്കൂളിലെത്തിക്കുകയും ചെയ്തു.
സപ്തംബര്‍ 5ന് അതിരാവിലെ തന്നെ പി.ടി എ പ്രസിഡന്റും മറ്റു അംഗങ്ങളും, അധ്യാപകരും സകൂളിലെത്തുകയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുകയും ചെയ്തു.
 





ഓരോ ക്ളാസിലും കുട്ടികള്‍ വര്‍ണമനോഹരമായ പൂക്കളം ഒരുക്കി
    










ഓണസദ്യ ഒരുക്കുന്ന രക്ഷിതാക്കള്‍


ഓണക്കളികള്‍
 





വിഭവസമൃദ്ധമായ ഓണസദ്യ........

Wednesday, 10 September 2014

സാക്ഷരം _'കാഴ്ച'പ്പുറം

കാസര്‍ഗോ‍ഡ് ജില്ലയിലെ 559 വിദ്യാലയങ്ങളില്‍   നടന്നുവരുന്ന 'സാക്ഷരം' പരിപാടിയെ കുറിച്ച് മാതൃഭൂമി 'കാഴ്ച'യില്‍ പി പി ലിബീഷ്‍കുമാര്‍ എഴുതുന്നു. റിപ്പോര്‍ട്ട്  വായിക്കുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.http://hosdurgaeo123.blogspot.in/2014/09/blog-post_75.html
​

Thursday, 4 September 2014

Teachers day ...... Wishes ....


​
ഈ കഥ ഒന്ന് വായിച്ചു നോക്കൂ............

​ ​അഞ്ചാം തരത്തിലെ ക്ലാസ് ടീച്ചര്‍ ആ ദിവസം തന്റെ കുട്ടികളോട് പറഞ്ഞത് ഇപ്രകാരമായിരുന്നു 'എനിക്ക് നിങ്ങളില്‍ ടെഡി ഒഴികെയുള്ള എല്ലാവരെയും നല്ല ഇഷ്ടമാണ്''.  

 ​             ടെഡിയുടെ വസ്ത്രം എപ്പോഴും അഴുക്ക് പുരണ്ടതായിരുന്നു. പഠനത്തില്‍ വളരെ താഴ്ന്ന നിലവാരമായിരുന്നു അവനുണ്ടായിരുന്നത്. ആരോടും മിണ്ടാതെ അന്തര്‍മുഖനായി ജീവിക്കുന്നവനായിരുന്നു അവന്‍. കഴിഞ്ഞ ഒരു വര്‍ഷം അവനെ പഠിപ്പിക്കുകയും അവന്റെ ഉത്തരപ്പേപ്പര്‍ പരിശോധിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ ടീച്ചര്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയത്. പരീക്ഷയില്‍ എല്ലാ ചോദ്യത്തിനും തെറ്റായ ഉത്തരം നല്‍കി, പരാജിതന്‍ എന്ന പേരും ചുമന്ന് ജീവിക്കുന്ന വിദ്യാര്‍ത്ഥി!

തുടര്‍ന്നു വായിക്കുവാന്‍............ ഇവിടെ ക്ലിക്കു ചെയ്യുക...
(Posted by: Vijayan V K, MT, ITSchool Project, Ksd )