Thursday 11 September 2014

ഓണാഘോഷം '14.

ഓണാഘോഷവുമായി  ബന്ധപ്പെട്ട്  പി.ടി .എ, എസ് .എം.സി,എം. പി.ടി.എ, വികസനസമിതി,എന്നീ കമ്മറ്റികളുടെ യോഗം ചേര്‍ന്നു.കുട്ടികള്‍ശേഖരിക്കുന്ന നാടന്‍ പൂക്കള്‍
കൊണ്ടു ഒരുക്കുന്ന പൂക്കളം ,വിവിധകലാകായിക പരിപാടികള്‍  ഓണസദ്യഎന്നിവ നടത്താന്‍ തീരുമാനിച്ചു. ഓണസദ്യയെക്കുറിച്ചുള്ള ചര്‍ച്ചയില്‍ കഴിഞ്ഞ വര്‍ഷത്തെപ്പോലെ
സ്ക്കൂളില്‍ വെച്ചുതയ്യാറാക്കുന്ന രീതി ടീച്ചര്‍ പറഞ്ഞു.വീട്ടില്‍ നിന്നും വിഭവങ്ങള്‍ തയ്യാറാക്കി കൊണ്ടു വരുന്ന കാര്യം അംഗങ്ങളിലൊരാള്‍ മുന്നോട്ടു വെച്ചങ്കിലും കൂട്ടായ്മയുടെ മഹത്വം  സ്കൂളില്‍ വെച്ച് ഒരുക്കുന്നതിലൂടെയാണെന്നും ,അതിലൂടെ ലഭിക്കുന്ന ഐക്യവും , സന്തോഷവും മറ്റൊന്നിനും ഇല്ലെന്ന തിരിച്ചറിവ് സ്കൂളില്‍  വെച്ച് തന്നെ സദ്യ ഒരുക്കാനുള്ള 
തീരുമാനത്തിലെത്തിച്ചു. യോഗത്തില്‍ വെച്ച് അംഗങ്ങള്‍ സാധനങ്ങളും മറ്റും സ്പോണ്‍സര്‍ ചെയ്യുകയും, തലേന്നാള്‍ തന്നെ അവ സ്കൂളിലെത്തിക്കുകയും ചെയ്തു.
സപ്തംബര്‍ 5ന് അതിരാവിലെ തന്നെ പി.ടി എ പ്രസിഡന്റും മറ്റു അംഗങ്ങളും, അധ്യാപകരും സകൂളിലെത്തുകയും വിഭവസമൃദ്ധമായ സദ്യ ഒരുക്കുകയും ചെയ്തു.
 





ഓരോ ക്ളാസിലും കുട്ടികള്‍ വര്‍ണമനോഹരമായ പൂക്കളം ഒരുക്കി
    










ഓണസദ്യ ഒരുക്കുന്ന രക്ഷിതാക്കള്‍


ഓണക്കളികള്‍
 





വിഭവസമൃദ്ധമായ ഓണസദ്യ........




ഓരോ ക്ളസിലും കുട്ടികള്‍ വര്‍ണമനോഹരമായ പൂക്കളം ഒരുക്കി. കുട്ടകളുടെ ഓണപ്പാട്ടുകളും ഓണക്കളികളും ഉണ്ടായിരുന്നു. അധ്യാപകദിനാഘോഷത്തിന്റെ ഭാഗമാ
യി പി.ടി.എയുടെ നേതൃത്ത്വത്തില്‍കുട്ടികള്‍ അധ്യാപകരെ പൂക്കള്‍ നല്‍കി ആദരിച്ചു.
.ഇ ഒ ശ്രീ.സദാനന്ദന്‍,ബി.പി ഒ ശ്രീ.അജയകുമാര്‍ എന്നിവര്‍ ഓണസദ്യയില്‍ പങ്കെടുത്തു.
വികസനസമിതി ശ്രീ.കെ.വി പ്രസാദ് സമ്മാനദാനംനിര്‍വഹിച്ചു.




































No comments:

Post a Comment